Latest News
Loading...

പാലാ നഗരസഭ മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി ജോസ് കെ മാണി MP നാടിന് സമർപ്പിച്ചു.




പാലാ:- ഏതൊരു പൊതു പ്രവർത്തകനും അഭിമാനിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തിയും കടമയയുണ് ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു നൽകുക എന്നത് . ഇത് പാലാ നഗരസഭ ആറാം വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ വിജയകരമായി നടപ്പാക്കി എന്ന് ജോസ് കെ മാണി എംപി പറഞ്ഞു. പാലാ നഗരസഭ മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി ജോസ് കെ മാണി MP നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജുവിനെ MP അഭിനന്ദിച്ചു. പദ്ധതിക്ക് കിണറിനും, ടാങ്കിനും സ്ഥലം സൗജന്യമായി നൽകിയ വരെയും, പാലാ നഗരസഭയെയും, ജീവനക്കാരെയും ജോസ് കെ മാണി അഭിനന്ദിച്ചു.



ശുദ്ധജല പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഹൃദയങ്ങളിൽ വാർഡ് മെമ്പർ ജീവിക്കുമെന്നും എം പി കൂട്ടി ചേർത്തു . ബൈജു കൊല്ലംപറമ്പിൽ (വാർഡ് കൗൺസിലർ) സ്വാഗതം പറഞ്ഞു.ശ്രീ .തോമസ് പീറ്റർ (ചെയർമാൻ, പാലാ നഗരസഭ) അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ജോസ് കെ മാണി (എം.പി) മുണ്ടാങ്കൽ പുലിമലക്കുന്ന് ജലവിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ടാങ്കിനു സമീപം ശിലാ ഫലകം അനാശ്ചാതനം ചെയ്യുകയും, ടാപ്പ് ഓപ്പൺ ചെയ്യുകയും, വാട്ടർ പ്യൂരിഫയർ യൂണിറ്റ് നാടമുറിച്ച് ഉദ്ഘാടനവും നിർവ്വഹിച്ചു.




ഉപഹാര സമർപ്പണം, പൊന്നാട അണിയിച്ചും ചടങ്ങിൽ ശ്രീ. എം.സി അബ്രഹാം മുഴയിൽ
ശ്രീ. തോമസ് കദളിക്കാട്ടിൽ
ശ്രീ. എ.സിയാദ് (മുനിസിപ്പൽ എഞ്ചിനീയർ )
ശ്രീ.പി. എസ്. രവീന്ദ്രൻ നായർ (കോണ്ട്രാക്ടർ) എന്നിവരെ ആദരിച്ചു. ശ്രീ.സന്തോഷ് ജോസഫ് (മരിയസദനം ഡയറക്‌ടർ) മുഖ്യ പ്രഭാഷണം നടത്തി.ശ്രീമതി.ബിജി ജോജോ (മുനിസിപ്പൽ വൈസ് ചെയർപേർസൺ) ശ്രീ.സാവിയോ കാവുകാട്ട് ,ജോസ് ചീരാംകുഴി ,നീനാ ചെറുവള്ളി, ജോസിൻ ബിനോ, സിജി പ്രസാദ്, ഔസേപ്പച്ചൻ വാളി പ്ലാക്കൽ, ടോബിൻ കെ അലക്സ്, ബിജു പാലുപ്പവൽ, ഒ.എം മാത്യു 
ശ്രീ.സാബു ജോസഫ് കിഴക്കേക്കര (സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.വാർഡിലെ ഗുണഭോക്താക്കൾ, പൊതുപ്രവർത്തകർ, സുഹൃത്തുക്കൾ, തുടങ്ങി ഒട്ടേറെ നാട്ടുകാരും മാദ്ധ്യമപ്രവർത്തകരും, ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് സ്നേഹവിരുന്നും നടന്നു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments