Latest News
Loading...

വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.



മാണി.സി. കാപ്പൻ  എംഎൽഎയുടെ അധ്യക്ഷതയിൽ  പാലാ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. യോഗത്തിൽ  വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ചു് വിവിധ വകുപ്പ് അധികാരികളുടെ നേതൃത്വത്തിൽ വിശദമായ ചർച്ചകൾ നടന്നു. കളരിയമാക്കൽ പാലത്തിന്  അപ്പ്രോച്ച് റോഡിൻറെ സ്ഥലം ഏറ്റെടുപ്പ്,റിവർവ്യൂ റോഡ് പൂർത്തീകരണം കോമളം ഹോട്ടൽ,ബൈപ്പാസ് റോഡ് പൂർത്തീകരണം സാജൻ ഗീതാഞ്ജലി,മേലുകാവ് കുരിശങ്കൽ പാലം സ്ഥലം ഏറ്റെടുപ്പ്,കടവ് പുഴ പാലം , മൂന്നിലവ് ടൗൺ പാലം, പുളിച്ചമാക്കൽ പാലം സ്ഥലം ഏറ്റെടുപ്പ്, എലിവാലി കാവ്കണ്ടം റോഡ് പൂർത്തീകരണം, അന്തീനാട്  മേലുകാവ് ബി എം ബി സി റോഡ് പൂർത്തീകരണം, ഇലവുംപാറ നരിമറ്റം ചൊവ്വൂർ റോഡ് പൂർത്തീകരണം, ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രം സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച്, പാലാ ടൗൺ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നത് സംബന്ധിച്ച്, അപകടകരമായ നിൽക്കുന്ന വൃക്ഷങ്ങൾ മൺസൂണിന് മുൻപ് മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്, ജനറൽ ആശുപത്രി ബഡ്ജറ്റിൽ ചുറ്റുമതിൽ നിർമ്മാണം കെട്ടിടം നവീകരണം ഡിജിറ്റൽ എക്സറേ മിഷൻ, 


ജനറൽ ആശുപത്രി ബൈപ്പാസ് ലിംങ്ക് റോഡ് എന്നിവയുടെ നിർമ്മാണം, നീറന്താനം മേതിരി റോഡ് നിർമ്മാണം പൂർത്തീകരണം ,ജലജീവൻ മിഷൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന റോഡുകളുടെ പൂർത്തീകരണം, അരുണാപുരം PWD റെസ്റ്റ് ഹൗസിൽ വാട്ടർകണക്ഷൻ ലഭ്യമാക്കുന്നത് സംബന്ധിച്ച്, ചകണിയാം തടം ഭാഗത്തെ ചെക്ക്ഡാംകംബ്രിഡ്ജ് നിർമ്മാണം എന്നീ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.ചർച്ചയിൽ പാലാ ലാൻഡ് അക്വിസിഷൻ തഹസിൽദാർ ,പാലാ മുനിസിപ്പാലിറ്റി സെക്രട്ടറി,കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ,പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,പാലാ മേലുകാവ് ഈരാറ്റുപേട്ട കുറവിലങ്ങാട് പിഡബ്ല്യുഡി റോഡ് സ് അസിസ്റ്റൻറ് എൻജിനീയർമാർ ,പല ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട്,ബിൽഡിംഗ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,അസിസ്റ്റൻറ് എഞ്ചിനീയർ,ജല ജീവൻ മിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ,കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ,മൈനർ ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments