Latest News
Loading...

എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം



 മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. 
രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. 



എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് മധുരപ്പുഴ, 


രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, സി. ആൻസ് എസ്. എച്ച്., സി. നിർമ്മൽ തേരേസ് എസ്. എം. സി., ജോസഫ് തോമസ്, ബെന്നിസൺ സണ്ണി, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ്, ഫൊറോന - യൂണിറ്റ് ഭാരവാഹികളായ ആഷിൻ ബാബു, ആൻജോ ജോയൻ, അന്നു ബിന്ദു ബിനോയി, റെയ്ച്ചൽ മേരി ചാൾസ് എന്നിവർ നേതൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments