Latest News
Loading...

മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ഷോൺ ജോർജ്



മകൾ പ്രതിയാണെന്ന് എസ്എഫ്ഐഓ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഇടപെട്ട് വരികയും അതിന്റെ പ്രോസിക്യൂഷൻ അനുമതി കേന്ദ്ര കോർപ്പറേറ്റ് അഫേഴ്സ് മന്ത്രാലയം നൽകുകയും ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് കേസിലെ പരാതിക്കാരൻ അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേസിന്റെ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണെങ്കിലും കേസിന്റെ പ്രസക്തി വർദ്ധിച്ചത് കെഎസ്എഡിസി എന്ന പൊതുമേഖല സ്ഥാപനം ഈ കേസിലേക്ക് വന്നതോടുകൂടിയാണ് 


135 കോടി രൂപ തിരുമറിയുണ്ടായിരുന്നു എന്ന് പറഞ്ഞത് ഇപ്പോൾ 185 കോടി രൂപയായി ഈ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നു 1.72 കോടി രൂപയിൽ നിന്ന് പിണറായി വിജയൻ മകൾ കൈപ്പറ്റിയെന്ന് പറയുന്ന 2.72 കോടി രൂപയായി വർദ്ധിച്ചിരിക്കുന്നു. 182 കോടി രൂപ തിരിമറി വഴി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥയിലുള്ള പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിക്ക് 25 കോടി രൂപ അടുത്താണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. ആ നഷ്ടം സംഭവിച്ചിട്ടുള്ള കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രതിയായിട്ട് വന്നിരിക്കുകയാണ്.  


ഈ പണം നൽകിയിട്ടുള്ളത് മുഖ്യമന്ത്രിയുടെ മകൾ എക്സാലോജിക് കമ്പനിയുമായി വേണ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് നൽകിയ പണമാണ് എന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടായ സാഹചര്യത്തിൽ ഒരു നിമിഷം പോലും വൈകാതെ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുകയാണ് ചെയ്യേണ്ടതെന്ന് അഡ്വ.ഷോൺ ജോർജ് പറഞ്ഞു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ഈ വിഷയം ചർച്ച ചെയ്യണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. 


സി എം ഡൽഹി ഹൈക്കോടതിയിൽ കേസഅന്വേഷണം നിയമവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ സിഎംആർഎൽ ഫയൽ ചെയ്ത കേസ് ഇന്ന് ഡൽഹി കോടതി പരിഗണിച്ചപ്പോൾ അന്വേഷണത്തിന് സ്റ്റേ നൽകിയിരുന്നില്ല അതിനെ തുടർന്നാണ് കോർപ്പറേറ്റ് അഫേഴ്സ് മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി പുറത്തുവിട്ടത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments