പാലാ തൊടുപുഴ റോഡില്‍ പിഴകിന് സമീപം കൈതച്ചക്കയുമായി പോയ പിക്കപ് നിയന്ത്രണംവിട്ട് മറിഞ്ഞു. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. വാഹനമോടിച്ചിരുന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടകാരണം.
പിഴക് പാലം ജംഗ്ഷനിലായിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും തൊടുപുഴയിലേയ്ക്ക് പോവുകയായിരുന്നു വാഹനം. ഡ്രൈവര്‍ക്ക് ബോധക്ഷയം പോലെ വന്നതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന സ്ത്രീയ്ക്കും ഡ്രൈവര്‍ക്കും ചെറിയ പരിക്കുകളുണ്ട്.
അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന കൈതച്ചക്ക റോഡിലും പരിസരത്തുമായി ചിതറി വീണു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments