അമ്പത്തിരണ്ടു ദിവസം പിന്നിട്ട ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എൻറ്റിയു സി മണ്ഡലം കമ്മറ്റിയുടെയും കോൺഗ്രസ്, യൂത്ത് കോൺഗസ് മഹി ളാ കോൺഗ്രസ് എന്നിവരുടെയും ആ ഭിമുഖ്യത്തിൽ മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് റാലിയും പ്രതിഷേധ ധർണയും നടത്തി.
ഐ.എൻ.റ്റി.യു.സി മൂന്നിലവ ണ്ഡലം കമ്മറ്റി പ്രസിഡന്റ് ബെന്നി മറ്റം അദ്ധ്യക്ഷത വഹിക്കുകയും ഐ.എൻറ്റിയു.സി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ധർണാ സമരത്തിന് അഭിവാദ്യം ചെയ്തു കൊണ്ട് ആർ.സജീവ്, സി.റ്റി. രാജൻ, ചാർളി ഐസക്ക്, പി.എൽ ജോസഫ്. ജോഷി ജോഷ്വാ, ബിന്ദു സെബാസ്റ്റ്യൻ, ജോർജ്.വി.എസ്. റീന റെനോൾഡ്,
ആന്റോ ച്ച ൻ ജയിംസ്, റോജി കുരുവിള, കൃഷ്ണൻ ഇ.കെ., ലിൻസി മോൾ ജയിംസ്, വിത്സൻ കല്ലോലിക്കൽ, ജോൺസൺ എം.സി, സ്കറിയാച്ചൻ വില്ലം താനത്ത് റോയി ജോസഫ്കണ്ടത്തിൽ, ഓമന ജോസഫ്, സണ്ണി.എളംതുരുത്തിയിൽ , എന്നിവർ സംസാരിച്ചു. ഐ.എൻ.റ്റിയു സി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷൈൻ പാറയിൽ സ്വാഗതവും യൂത്ത് കോൺ സ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി കൃതഞ്ജതയും രേഖപ്പെടുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments