സഭയുടെ വിശുദ്ധീകരണമാണ് തിരുവചനവിരുന്നിന്റെ ലക്ഷ്യം എന്ന പ്രഖ്യാപനവുമായി അഞ്ചാമത് മേലുകാവുമറ്റം ബൈബിൾ കൺവെൻഷന് തുടക്കം കുറിച്ചു. പാലാ രൂപത വികാരി ജനറൽ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മേലുകാവിലും സമീപ പ്രദേശങ്ങളിലുമുള്ള ആയിരങ്ങൾ ഒരുമിച്ചു കൂടിയ കൺവെൻഷൻ ഏപ്രിലിൽ 13 മുതൽ 16 വരെ വൈകുന്നേരങ്ങളിൽ 3.30 മുതൽ 9 വരെയാണ് നടക്കുന്നത്.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ. ഫാ. സാംസൺ ക്രിസ്റ്റീയും സംഘവും കൺവെൻഷൻ നയിക്കുന്നു. എല്ലാ ദിവസവും കൺവെൻഷനു ശേഷം നേർച്ച വിതരണം ഉണ്ടായിരിക്കും.
വികാരി റവ. ഡോ. ജോർജ് കാരാംവേലിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കണ്ടാപറമ്പത്, കൈകാരന്മാരായ ജോളി തയ്യിൽ, ടോമി കൂനമ്മരുതുങ്കൽ, സോജൻ വെട്ടത്ത്, സെബിൻ കൊച്ചുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments