Latest News
Loading...

പന കടപുഴകി : പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗത തടസ്സം



മേലമ്പാറക്ക് സമീപം റോഡ് അരികിൽ നിന്നിരുന്ന പന മറിഞ്ഞുവീണതിനെ തുടർന്ന് ഗതാഗത തടസ്സം. ഈരാറ്റുപേട്ട റൂട്ടിൽ ബിവറേജസ് ഷോപ്പിന് ശേഷമുള്ള അംഗൻവാടിക്ക് സമീപത്താണ് പന മറിഞ്ഞുവീണത്. കനത്ത മഴയെ തുടർന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.


കൽക്കെട്ടിനോട് ചേർന്ന് നിന്നിരുന്ന പന കനത്ത മഴയെ തുടർന്ന് റോഡിലേക്ക് ചെരിയുകയായിരുന്നു. വൈദ്യുതി ലൈനിന് മുകളിലേക്ക് ആണ് പന വന്നു വീണത്. റോഡിന് കുറുകെ മറു സൈഡിലുള്ള വൈദ്യുതി ലൈനിന് മുകളിലേക്കാണ് പന വീണത്. ഇതുവഴി എത്തിയ ലോഡ് കയറ്റിയ ലോറി ചേർത്തിട്ടാണ് ലൈൻ പൊട്ടാതെ നിർത്തിയത്. 


തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചു നീക്കിയത്. സംഭവത്തെ തുടർന്ന് മേഖലയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എട്ടരയോടെ മരം പൂർണമായും മുറിച്ച് നീക്കി. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments