Latest News
Loading...

തലനാട് പഞ്ചായത്തിൽ കാറ്റിൽ വ്യാപക നാശം



തലനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആണ് ശക്തമായ കാറ്റ് മേഖലയിൽ വീശി അടിച്ചത്. തലനാട്, മേസ്തിരിപ്പടി, ചാമപ്പാറ മേഖലകളിൽ മരങ്ങൾ കടപുഴകിയിട്ടുണ്ട്.



തലനാട് ഇല്ലിക്കുന്നിൽ അംഗൻവാടിയുടെ പരിസരത്തെ രണ്ടു മരങ്ങൾ കടപുഴകി. തേക്കുമരം കടപുഴകി അംഗൻവാടിയുടെ പരിസരത്തേക്ക് വീണു. വലിയ കൊന്നമരം അംഗൻവാടിയുടെ കുടിവെള്ള ടാങ്കിന് മുകളിലും വീണു.



മരം വീണ് മാവിളയിൽ ശ്രീനിവാസന്റെ വീടിൻറെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടി തകർന്നു. റമ്പൂട്ടാനാണ് വീടിന് മുകളിലേക്ക് വീണത്. തേക്കുമരം വീണ് പുളിക്കൽ സൈനബയുടെ ആട്ടിൻകൂട്ടിനും തകരാർ സംഭവിച്ചു.



ആറ്റിറമ്പിൽ നിന്നിരുന്ന വലിയ പ്ലാവ് കടപുഴകി ആറ്റിലേക്ക് വീണിട്ടുമുണ്ട്. മരം വീണ സമയത്ത് വീടിൻറെ സംരക്ഷണഭിത്തി തകർന്നിട്ടുണ്ട്. ഇവരെ മാറ്റി പാർപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ അറിയിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments