സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമായിട്ട് നാളുകളേറെയായി. ഈ ദുരവസ്ഥക്ക് കാരണം സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ചാണ്ടി ഉമ്മർ എം.എൽ.എ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി സംസ്ഥാനത്തൊട്ടാകെ വികസന മുരടിപ്പ് ഉണ്ടായി. കരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മറ്റി നടത്തിയ രാപ്പകൽ സമരത്തിൻ്റെ രണ്ടാം ദിനത്തിൽ സമാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
യു ഡി എഫ് സർക്കാർ പദ്ധതി അടങ്കൽ മുൻ വർഷത്തേക്കാൾ 15% വർധന വരുത്തിയപ്പോൾ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പദ്ധതി അടങ്കൽ തുകയിൽ 5% വർധനവു പോലും വരുത്താൻ ഇടതു സർക്കാരിനു കഴിഞ്ഞീട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments