Latest News
Loading...

ജോസഫ് ജിമ്മിക്ക് ഒന്നാം റാങ്ക്



പാലാ: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നൗ) 2024 ലെ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ബി.എ.) പ്രോഗ്രാമില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും ജോസഫ് ജിമ്മി കരസ്ഥമാക്കി. പാലാ അന്തീനാട് മുണ്ടത്താനത്ത് ജിമ്മി ജോസഫിന്റെയും ലിറ്റി ജോസഫിന്റെയും മകനാണ്. പാലാ ഇടപ്പാടി കരിയര്‍ ഡ്രീംസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. 


ന്യൂഡല്‍ഹിയിലെ ഇഗ്നൗ ആസ്ഥാനത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മുഖ്യാതിഥിയായ സമ്മേളനത്തില്‍ ഇഗ്നൗ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഉമ കാഞ്ചിലാല്‍ സാന്നിധ്യത്തില്‍ ഐ.ഐ.എം. തിരുച്ചിറപ്പള്ളി ഡയറക്ടര്‍ ഡോ. പവന്‍ കുമാര്‍ സിംഗില്‍ നിന്നും റാങ്ക് സര്‍ട്ടിഫിക്കറ്റും സ്വര്‍ണ്ണമെഡലും ജോസഫ് ജിമ്മി ഏറ്റുവാങ്ങി. 


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments