കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പാലാ മരിയസദനത്തിൽ നാളെ എത്തുന്നു. മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പാലിയേറ്റീവ് ബ്ലോക്കിൻ്റെ ഉദ്ഘാടനത്തിനായാണ് കേന്ദ്രമന്ത്രി എത്തുന്നത്.
മാനസിക വെല്ലുവിളികൾ നേരിടുന്ന അഞ്ഞൂറ്റി അൻപതിൽ പരം ആളുകളുടെ അഭയവും ആശ്രയവുമാണ് പാലാ മരിയ സദനം.പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
പ്രമുഖ ഹൈവേ കരാർ കമ്പനിയായ രാജി മാത്യു ആൻഡ് കമ്പനിയാണ് പാലിയേറ്റീവ് ബ്ലോക്ക് ഉൾപ്പെടെയുള്ള ആശുപത്രി കെട്ടിടം മരിയസദനത്തിനായി നിർമ്മിച്ചു നൽകിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments