ആയുര്‍വേദ ചികിത്സാര്‍ത്ഥം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് പൂഞ്ഞാറിലെത്തി. സ്വകാര്യ ആയുര്‍വേദ ചികിത്സാ കേന്ദ്രമായ ഋഷി ഹോസ്പിറ്റലിന്റെ ഇടമലയിലുള്ള കേന്ദ്രത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ. ഡോ. ജോണ്‍ എസ് ഞരളക്കാട്ടിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹത്തിനാവശ്യമായ ചികിത്സ നിര്‍ദേശിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് ഡോ. ആനന്ദബോസ് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ ആശുപത്രിയിലെത്തിയത്. ഇതിന് മുന്നോടിയായി ആശുപത്രിയിലെ മറ്റ് രോഗികളെ മാറ്റിയിരുന്നു.
പാലാ ഡി.വൈഎസ്പി, കമാന്‍ഡോസ്, ലോക്കല്‍ പോലീസ് അടക്കം അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായുണ്ട്. ഇസഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്കുള്ളത്. 80 ഓളം പോലീസുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമടക്കം ഇവിടെയുണ്ട്.
10 ദിവസത്തെ ചികിത്സയാണ് ഗവര്‍ണര്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. വിഷുദിനമായ ഇന്ന് വൈകിട്ട് അദ്ദേഹം പനച്ചികപ്പാറയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബോളിവുഡ്, മോളിവുഡ് താരങ്ങളും വിദേശത്ത് നിന്നുള്ള പ്രമുഖരമടക്കം ആയുര്‍വേദ ചികിത്സാരംഗത്ത് പ്രഗല്‍ഭനായ ഡോ. ജോണിന്റെ ചികിത്സ തേടിയെത്തിയിട്ടുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments