മോഷണം നടത്തുന്നതിനായി രാത്രി പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ഗ്‌ളാസ് തകര്‍ത്തയാളെ കൃത്യ സമയത്ത് സ്ഥലത്തെത്തിയ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കല്‍ കാരക്കാട് ഭാഗത്ത് അമ്പഴത്തിനാല്‍ വീട്ടില്‍ ബാദുഷ (37) ആണ് പോലീസ് പിടിയില്‍ ആയത്.
ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന് സമീപം ഉള്ള ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി വക വഴിയിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഈരാറ്റുപേട്ട മാതാക്കല്‍ ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ യാസര്‍ ഖാന്റെ KL-05-T-2228 നമ്പര്‍ കാറിന്റെ പിന്നിലെ കോര്‍ണര്‍ ഗ്ലാസ് തകര്‍ത്താണ് മോഷണ ശ്രമം.
മോഷണശ്രമം ശ്രദ്ധയില്‍ പെട്ട യാസര്‍ ഖാന്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍തന്നെ സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments