Latest News
Loading...

ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി. -



തീക്കോയി ഗവൺമെൻ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമരുന്നുകൾ പോലും ലഭ്യമാക്കാതെ ആശുപത്രിയോട് സംസ്ഥാന സർക്കാരും, ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും കാണിക്കുന്ന അവഗണനക്കെതിരേ ബി.ജെ.പി. തീക്കോയി പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദത്തിന് മുൻപിൽ ജനകീയ ധർണ്ണയും നടത്തി. 



ബി.ജെ.പി. പഞ്ചായത്തു കമ്മിറ്റി പ്രസിഡൻ്റ് പി.വി. ലാലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണാ സമരം ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗവും മുൻ ഗവൺമെൻ്റ് ചീഫ് വിപ്പുമായ പി.സി.ജോർജ് ഉദ്ഘാടനം ചെയ്തു. ബി ജെ പി നേതാവ് -          ഇ ഡി രമണൻ ഇട്ടി പറമ്പിൽ, ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വാമോഹനൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ജോജിയോ ജോസഫ്, ട്രഷറർ ചെയിസ് തോമസ്,ജില്ലാ സെക്രട്ടറി അനിയമ്മ സണ്ണി, 


പി.വി. വർഗ്ഗീസ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും സജീവ് മാപ്രയിൽ , വൈസ് പ്രസിഡൻ്റുമാരായ റ്റി ഡി. മോഹനൻ, ജോസ് ജോൺ ്് ആലാനിക്കൽ, എ.ആർ. സോമൻ, ജോസ് ഫ്രാൻസിസ് ,തലനാട് പഞ്ചായത്തു കമ്മിറ്റി പ്രസിഡൻ് കെ.ആർ സജി,ഭരണങ്ങാനം മണ്ഡലം സെക്രട്ടറി കെ  ജി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments