തോടനാല്‍ ഇന്‍ഫന്റ് ജീസസ് എല്‍പി സ്‌കൂളിന്റെയും നഴ്‌സറി സ്‌കൂളിന്റെയും സംയുക്ത വാര്‍ഷികാഘോഷവും 25 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് തനുജമ്മ ജെ. പുന്നൂരിനു യാത്രയയപ്പും ചൊവ്വ ഉച്ചകഴിഞ്ഞ് 1:30 പി. എം. ന് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് 1:30ന് കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിക്കും.
.03:00 പി. എം നു സ്‌കൂള്‍ മാനേജര്‍ റവ. ഡോ. അലക്‌സ് പണ്ടാരക്കാപ്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം പാലാ രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ സെക്രട്ടറി റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം നിര്‍വഹിക്കും .കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് HSS ഹെഡ്മാസ്റ്റര്‍ സോണി തോമസ് മുഖ്യപ്രഭാഷണം നടത്തും.
കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, വാര്‍ഡ് മെമ്പര്‍ അനീഷ് ജി., വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതാ വിനോദ്, കൊഴുവനാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ അശോകന്‍ എസ്, കൊഴുവനാല്‍ BPC ഡോ. റ്റെന്നി വര്‍ഗീസ് എന്നിവ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments