തീക്കോയി ഗ്രാമപഞ്ചായത്ത് ടി. ബി മുക്ത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തിൽ ക്ഷയരോഗ പരിശോധനയുടെ പുരോഗതി, ക്ഷയരോഗികളുടെ സാന്ദ്രത കുറവ് തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ആർ അനുപമയുടെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ സബ് കളക്ടർ ശ്രീ രഞ്ജിത്ത് ഡി യിൽ നിന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ് ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസ്കുട്ടി, ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് പി.ജി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments