Latest News
Loading...

കിറ്റ് വിതരണം ചെയ്‌തു



പാലാ റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി പാലാ കെ എം മാണി മെമ്മോറിയൽ ഗവ. ജനറൽ ആശുപത്രിയിലെ നവജാത ശിശുക്കൾക്കുള്ള ബെഡ് അടക്കമുള്ള കിറ്റ് വിതരണം ചെയ്‌തു. റോട്ടറി വൈസ് പ്രസിഡന്റ് റാണി ജേക്കബ് തോപ്പിൽ കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. 


 സാമൂഹ്യരംഗത്ത് റോട്ടറി ക്ലബ് പാലാ എല്ലാ കാര്യങ്ങളിലും മുന്നിലാണെന്നും ഇനിയും ഇതുപോലെ ഉള്ള ആവശ്യങ്ങൾ വന്നാൽ റോട്ടറിയുടെ സഹായം ഉണ്ടായിരിക്കും എന്നും റാണി ജേക്കബ് പറഞ്ഞു. 


ഡോ. തോമസ് കുര്യാക്കോസ്, ഡോ. ജോബിൻ, ആർഎംഓ മാരായ ഡോ. അരുൺ, ഡോ. രേഷ്മ, സൂപ്രണ്ട് ഡോ. അഭിലാഷ് എന്നിവർ പങ്കെടുത്തു. റോട്ടറി പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, സെക്രട്ടറി ഷാജി തകടിയേൽ, ട്രഷറർ ബിജു കൂട്ടിയാനി എന്നിവർ നേതൃത്വം നൽകി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments