Latest News
Loading...

കിടങ്ങൂരില്‍ വൈസ് പ്രസിഡന്റ് രാജിവെച്ചു



അവിശ്വാസ ചര്‍ച്ച നടക്കുന്നതിന് മുന്‍പേ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് രശ്മി രാജേഷ് രാജിവെച്ചു. അവിശ്വാസം പാസാകുമെന്ന് വ്യക്തമായതോടെയാണ് രാജി. രാവിലെ നടന്ന ചര്‍ച്ചയില്‍ പ്രസിഡന്റ് അവിശ്വാസത്തിലൂടെ പുറത്തായതോടെയാണ് ഉച്ചതിരിഞ്ഞുള്ള അവിശ്വാസ ചര്‍ച്ചയ്ക്ക് മുന്‍പേ രശ്മി രാജിസമര്‍പ്പിച്ചത്. ഇതോടെ ഉച്ചകഴിഞ്ഞുള്ള നടപടിക്രമങ്ങള്‍ ഒഴിവായി. 



ബിജെപിയില്‍നിന്നു വിജയിച്ച് ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി വിജയന്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് ഭരണമാറ്റം ഉണ്ടാകുന്നത്. പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ തന്നെ വിജയന്‍ ഭരണസമിതിയ്ക്ക് അനുകൂലമായ നിലപാടുകളല്ല സ്വീകരിച്ചുവന്നിരുന്നത്. പിന്നീട് വിജയനെ ഒപ്പംകൂട്ടി എല്‍ഡിഎഫ് ഭരണം പിടിക്കാനിറങ്ങുകയായിരുന്നു. 



കേരള കോണ്‍ഗ്രസ് എം അംഗത്തിന് ശേഷം സിപിഎം അംഗത്തിന് പ്രസിഡന്റ് പദവി നല്കാനുള്ള നീക്കത്തിനിടെയാണ് എല്‍ഡിഎഫിന് കിടങ്ങൂരില്‍ ഭരണം നഷ്ടപ്പെട്ടത്. 

 
ബിജെപിയും ജോസഫ് ഗ്രൂപ്പ് അംഗങ്ങളും ഒന്നിക്കുമെന്നവിദൂരചിന്ത പോലുമില്ലാതിരുന്നതാണ് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കെ.ജി വിജയന്‍ അടുത്ത പ്രസിഡന്റാകുമെന്നും കരുതപ്പെടുന്നു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments