Latest News
Loading...

ഗ്രോട്ടോ എറിഞ്ഞു തകർത്തു.



പാലാ കടനാട് കാവുംകണ്ടത്ത് സെന്റ് മരിയ ഗൊരോത്തി പള്ളിയുടെ ഗ്രോട്ടോ എറിഞ്ഞു തകർത്തു. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് സംഭവം ആദ്യം കണ്ടത്. മാതാവിൻറെയും ഉണ്ണിയേശുവിന്റെയും രൂപം സൂക്ഷിച്ചിരുന്ന ചില്ല് ഗ്രോട്ടോയാണ് എറിഞ്ഞ തകർത്തത്. 

എറിയാൻ ഉപയോഗിച്ച കല്ല് രൂപകൂടിനുള്ളിൽ കിടപ്പുണ്ട്. നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തി. പ്രദേശത്തെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമം ആണിതെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു. മേലുകാവ് പോലീസ് സ്ഥലത്തെത്തി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments