കേരളം ഭരിക്കുന്നത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കൊള്ളസംഘമാണെന്നും സമനില തെറ്റി കേരളത്തിൽ ദുരിതം വിതയ്ക്കുന്ന പിണറായി സർക്കാരിനെ ജനം അടുത്ത തിരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു. ഭൂനികുതി വർദ്ധിപ്പിച്ച സർക്കാരിൻ്റെ ജന വിരുദ്ധ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ളാലം വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സതീശ് ചൊള്ളാനി.
വിലക്കയറ്റം, നികുതി വർധനവുകൾ സെസുകൾ തുടങ്ങി സാധാരണക്കാരെ ഏതെല്ലാം രീതിയിൽ ചൂഷണം ചെയ്യാമോ അതൊക്കെ ചെയ്ത് സ്വന്തക്കാർക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും പണം ലോഭമില്ലാതെ പിണറായി സർക്കാർ ചിലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കിരൺ മാത്യു അരീക്കൽ അദ്ധ്യക്ഷത വഹിച്ചു.
എൻ സുരേഷ്, ആൽബിൻ ഇടമനശ്ശേരി, സാബു അബ്രഹാം, തോമസ് ആർ വി ജോസ്, പ്രിൻസ് വി .സി , ഷോജി ഗോപി,ബിജോയി എബ്രഹാം, ,തോമസുകുട്ടി നെച്ചിക്കാട്ട്, ജോസഫ് പുളിക്കൻ, ആനി ബിജോയി, മായ രാഹുൽ,ലീലാമ്മ ഇലവുങ്കൽ , വക്കച്ചൻ മേനാംപറമ്പിൽ, ജേക്കബ്ബ് അൽഫോൻസ് ദാസ് ,ബിനു അറയ്ക്കൽ,മനോജ് വള്ളിച്ചിറ, മാത്യു കണ്ടത്തിപ്പറമ്പിൽ ,ജോസ് പനയ്ക്കച്ചാലി ഗോകുൽ ജഗന്നിവാസ്,
അലോഷി റോയി, ജോബിഷ്,തോമാച്ചൻ പുളിന്താനം, ബിജോയി തെക്കേൽ, അലക്സ് ചാരംതൊട്ടയിൽ, ജോയി മഠം, സജോ വട്ടക്കുന്നേൽ, ജോയിച്ചൻ പൊട്ടങ്കുളം,ബാബു കുഴിവേലി, അപ്പച്ചൻ പാതിപുരയിടം, ടെൻസൻ വലിയ കാപ്പിൽ,വേണു ചാമക്കാല, ജോയി പുളിക്കൽ,റെജി നെല്ലിയാനി, ബാബു മുളമൂട്ടിൽ ,ജോയി വടക്കേചാരം തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments