ഏപ്രിൽ 2 ലോക ഓട്ടിസം ദിനമായി ആചരിച്ചു വരുന്നു . അതിനു മുന്നോടിയായി സക്ഷമ മീനച്ചിൽ താലുക്കിൻ്റെ ആഭിമുഖ്യത്തിൽ തിടനാട് NSS-680-ാംനമ്പർ കരയോഗം ഹാളിൽ ഇന്ന് നടന്ന യോഗം കാളകെട്ടി അസിസി സ്ക്കൂൾ H.M സിസ്റ്റർ റെൻസി ഉദ്ഘാടനം ചെയ്തു
യോഗത്തിൽ അനു സുഭാഷ് അധ്യക്ഷത വഹിച്ചു, സക്ഷമ പരിചയപെടുത്തൽ ജയരാജ് സക്ഷമ ജില്ല ജോയിൻ്റെ സെക്രട്ടറി നടത്തി. ഓട്ടീസം ദിന സന്ദേശം ഡോ : അർച്ചന വി.നായർ നൽകി, ഉണ്ണി മുകളേൻ സ്വാഗതം ആശംസിച്ചു, യോഗത്തിൽ സന്ധ്യ ശിവകുമാർ (5ാം വാർഡ് തിടനാട് മെമ്പർ), മധുത തിടനാട് വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി, ശ്രീ രാജമണി NSS 680-ാം കരയോഗം സെക്രട്ടറി, താലൂക്ക് ട്രഷറർ ഗീത എന്നിവർ ആശംസകൾ അർപ്പിച്ചു.
ഭിന്നശേഷി വിദ്യാർത്ഥികളുടെ ജില്ലാ കായിക മത്സരത്തിൽ മെഡലുകൾ കരസ്ഥമാക്കിയ അജിത്, ഉണ്ണി,ഇന്ത്യൻ പാരാ ഗെയിംസിൽ വിജയിച്ച അലൻ ജോസിനെയും ചടങ്ങിൻ ആദരവ് നൽകി, അപ്പുശശിക്ക് ധനസഹായവും യോഗത്തിൽ നൽകിവിവിധ പഞ്ചായത്തുകളിൽ നിന്നും താലൂക്ക് കമ്മറ്റികളിൽ നിന്നും ഉൾപ്പെടെ-74 -പേര് പ്രോഗ്രാമിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments