Latest News
Loading...

കേരളം മുഴുവന്‍ നടന്ന പ്രതിഷേധിക്കാന്‍ ശ്രീജിത്ത്



സഹോദരന്റെ മരണത്തില്‍ കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക എന്ന ആവശ്യം ഉന്നയിച്ചു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് തന്റെ പ്രതിഷേധം മറ്റൊരു രൂപത്തില്‍ തുടരുന്നു. കേരളം മുഴുവന്‍ നടന്നു പ്രതിഷേധിക്കാനാണ് ശ്രീജിത്തിന്റെ തീരുമാനം. ഒരു ഉന്തുവണ്ടിയുമായി ആരംഭിച്ച നടത്തം ഇന്ന് പാലായില്‍ എത്തി. ഈരാറ്റുപേട്ടയിലേയ്ക്കാണ് ശ്രീജിത്തിന്റെ യാത്ര. പി.സി ജോര്‍ജ്ജിനെ കാണുമെന്നും ശ്രീജിത്ത് പറയുന്നു. 


മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത, ശ്രീജിത്തിന്റ സഹോദരന്‍ ശ്രീജീവ് 2014 മെയ് 21നാണ് ലോക്കപ്പില്‍ മരിക്കുന്നത്. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് 2014 മെയ് 19നാണ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലാവുന്നത്.  



മര്‍ദിച്ചും വിഷം കൊടുത്തും പൊലീസുകാര്‍ കൊന്നതാണെന്നാണ് പരാതി. ഇവര്‍ക്കെതിരെ വകുപ്പ് തലനടപടിക്കൊപ്പം ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച് കുറ്റപത്രം നല്‍കണമെന്നും അതോറിറ്റി നിര്‍ദേശിച്ചിരിന്നു. 



സെക്രട്ടറിയെറ്റിന് മുന്നില്‍ വര്‍ഷങ്ങളോളം സമരം ചെയ്ത ശ്രീജിത്ത് സഹോദരന്റെ ലോക്കപ്പ് മരണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടതാണ് പുതിയ സമര രീതി തിരഞ്ഞെടുത്തത്. ഇവര്‍ക്കെതിരായ നടപടിക്ക് തടസമായ ഹൈക്കോടതി സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. പൊലീസ് അന്വേഷണം അട്ടിമറിച്ചതും സി.ബി.ഐ കേസ് ഏറ്റെടുക്കാതിരിക്കാന്‍ കാരണമായെന്നും ശ്രീജിത്ത് പറയുന്നു.




ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണത്തില്‍ ഫലം കണ്ടില്ല.സുപ്രീം കോടതിയില്‍ കേസുമായി മുന്നോട്ട് പോകുവാന്‍ ആണ് ശ്രീജിത്തിന്റെ തീരുമാനം. അതിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രിയെ മൈക്കിലൂടെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നതിനിടെ ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒക്ടോബറില്‍ ശ്രീജിത്തിന്റെ സമരപ്പന്തല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കുകയും ചെയ്തു. 
 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments