Latest News
Loading...

പ്രസവസൗകര്യമില്ലാത്ത ആശുപത്രിയില്‍ സുഖപ്രസവം !



പ്രസവസൗകര്യമില്ലാത്ത ആശുപത്രിയില്‍ യുവതിയ്ക്ക് സുഖപ്രസവം. ഈരാറ്റുപേട്ട ബ്ലോക്ക് ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ യുവതിയ്ക്ക് ആവശ്യമായ ശുശ്രൂഷ നല്കിയെങ്കിലും 108 ആംബുലന്‍സ് തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചു. 

മേലുകാവ് പൂഞ്ചിറ സ്വദേശി അലോഷ്യസിന്റെ ഭാര്യ അശ്വതിയ്ക്കാണ് സൗകര്യങ്ങളില്ലാത്ത ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‌കേണ്ടിവന്നത്. പ്രസവത്തീയതി അടുത്തിരുന്ന അശ്വതി ഡോക്ടറെ കാണാന്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ വേദന ആരംഭിക്കുകയായിരുന്നു.


 പ്രസവ വേദന മനസിലാക്കിയ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ജിജിയുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ ആവശ്യമായ പരിചരണം നല്കി കുട്ടിയെ പുറത്തെടുത്തു. ഈ സമയം ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറ്റോ ജോസ്, 
 ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അജിത്ത് കുമാര്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറി ചെയര്‍മാന്‍ അനുരാഗ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ജനപ്രതിനിധികളും നിര്‍ദേശിച്ചു. 



അതിനിടെ, പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റാന്‍ വിളിച്ചുവരുത്തിയ 108 ആംബുലന്‍സ് തകരാറിലായി. വാഹനം സ്റ്റാര്‍ട്ടാകാതെ വന്നതോടെ , സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.  ഹെഡ് നേഴ്‌സ് ഷെബാന , ആശ, ലാലി എന്നിവരും ഇരുവര്‍ക്കുമൊപ്പം പാലായിലെത്തിയിരുന്നു. ഇടമറുക് ആശുപത്രിയില്‍ ഡോ.  ശോഭശ്രീ, ഡോ ജോസ്‌ന, സിസ്റ്റര്‍മാരായ ഷെബാന, റ്റിന്റു, അനുമോള്‍, ആശ, ലാലി,  ജയമോള്‍ എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ പുറത്തെടുത്തത്. 



സാധാരണക്കാരും പിന്നോക്ക വിഭാഗക്കാരും മലയോരമേഖലയില്‍ താമസക്കാരുമായ ജനങ്ങള്‍ കൂടുതലുള്ള മേലുകാവ് മേഖലയില്‍ ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തതയും ഇതോടെ ചര്‍ച്ചയാവുകയാണ്. ഇവിടെ കിടത്തിചികിത്സാവിഭാഗം നിലച്ചിട്ട് 3 പതിറ്റാണ്ടോളമായി. 24 ബെഡ്ഡുകളുള്ള ആശുപത്രിയാണിത്. രാവിലെയും വൈകിട്ട് ഒപി വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 3 ഡോക്ടര്‍മാരും ഉച്ചകഴിഞ്ഞ് ഒരു ഡോക്‌റുമാണ് എത്തുക.

 ഐപി വിഭാഗം ഉണ്ടായിരുന്നുവെങ്കിലും നഴ്‌സുമാരെ പാലായിലേയ്ക്ക് മാറ്റിയതോടെയാണ് ഇല്ലാതായത്. പിന്നീട് കെട്ടിടം പണിയ്ക്കായി പഴയ കെട്ടിടം പൊളിച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂര്‍ത്തിയായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ആവശ്യമായ പോസ്റ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതോടെ പാലായിലേയ്‌ക്കോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments