പിസി ജോർജിനെ ഈരാറ്റുപേട്ട മുൻസിഫ് കോടതി നാലുമണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് ആറുമണിക്ക് തിരികെ കോടതിയിൽ ഹാജരാക്കണം. ജാമ്യാപേക്ഷയിൽ ഉത്തരവും വൈകിട്ട് ഉണ്ടായേക്കും.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്‌റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ സമയം പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments