Latest News
Loading...

സ്ത്രീ ജനങ്ങൾക്കായി തിരുവചന ധ്യാനം നടന്നു



മേലുകാവിൽ നടക്കുന്ന 42- മത് മഹായിടവക കൺവൻഷൻ്റെ 4-ാം ദിനം സ്ത്രീ ജനങ്ങൾക്കായി തിരുവചന ധ്യാനം സംഘടിപ്പിച്ചു. സമ്പത്ത് വർഗീസ് തിരുവചന സന്ദേശം നൽകി. സഹനങ്ങളിൽ ദൈവസ്നേഹം നമ്മെ ബലപ്പെടുത്തും. ബലഹീനരായ സ്ത്രീകൾക്ക് ബലം നൽകുന്ന സാമൂഹ്യ കഷ്ടങ്ങളും നോമ്പരങ്ങളും ജീവിതത്തിൽ വന്നാലും ദൈവം നിൻ്റെ കരം പിടിക്കും. സ്ത്രീകൾ പ്രതിസന്ധികളിൽ തളർന്ന് പോകാതെ ധൈര്യത്തോടെ ജീവിക്കണം. ഒറ്റയ്ക്കാകുന്ന ജീവിത സാഹചര്യത്തിൽ തളരാതെ മുന്നേറുന്നതിന് ദൈവ വിശ്വാസം കരഗതമാക്കാം എന്നും അവർ പറഞ്ഞു.



മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. വി എസ് ഫ്രാൻസിസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ശ്രിമതി ഡാർളി ഫ്രാൻസിസ് , ഡോ. സാറാമ്മ സോവിസ്, റവ. ' വി.സി മാത്യു കുട്ടി, റവ. ജോസഫ് മാത്യു, ശ്രീമതി, ശ്രീ. വർഗീസ് ജോർജ് പി. എന്നിവർ പ്രസംഗിച്ചു. കൺവൻഷനിൽ വ്യാഴാഴ്ച റവ. പി.സി. സജി അച്ചൻ വചന സന്ദേശം നൽകുന്നതും, ഇവാഞ്ചലിസ്റ്റമാരും, സഭാ പ്രവർത്തകരും, മിഷണറിമാരും നേതൃത്വം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments