തിടനാട് . ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ തിടനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി.കെ. ബേബി ഉദ്ഘാടനം ചെയ്തു.
ഡി സി സി അംഗം വർക്കിച്ചൻ വയംപോത്തനാൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി വർക്കി സ്കറിയ പൊട്ടംകുളം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോ ജോസഫ് മുളങ്ങാശ്ശേരി, ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് ജോയി പാതാഴ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിൻസി ബിജോയി തയ്യിൽ, മോഹനകുമാർ കുമ്മണ്ണൂർ, കുര്യാച്ചൻ ചോങ്കര ,
ബേബിച്ചൻ പരവരാകത്ത്, കുര്യച്ചൻ പൂവത്തിനാൽ, ബെന്നി കൊല്ലിയിൽ, സന്തോഷ് നടമാടത്ത്, ജിമ്മി പരവരാകത്ത്, ബേബി പേണ്ടാനത്ത്, സിബിച്ചൻ പൂവത്തിനാൽ, തോമസ് കൊണ്ടൂർ, ചാക്കോച്ചൻ തയ്യിൽ, ബിജി കാലായിൽ , ബാബു ഉരുളേൽ, ബിനോയി പുകപ്പുരപറമ്പിൽ, ജോസ് തോട്ടുങ്കൽ, ബീവിച്ചൻ ഉഴുത്തുവാൽ , സതീഷ് ചന്ദ്രൻ ചേലാപുരം, ഔസേപ്പച്ചൻ പൊട്ടനാനിയിൽ, രാജു പാറയിൽ, ഡേവിസ് കുഴിക്കാട്ടിൽ, സജിൻ മഠത്തികുന്നേൽ, റ്റിബിൻ തൊടുപ്പുന്നയിൽ തുടങ്ങിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments