ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം നിര്‍മാണത്തിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തി നടപടിയെടുപ്പിച്ചത് തങ്ങളാണെന്ന എല്‍ഡിഎഫ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തിയായ ചകിണിപ്പാലത്ത് പാലം സംരക്ഷണഭിത്തി തകര്‍ന്നിട്ടും മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍ എംഎല്‍എമാര്‍ യാതൊരും നടപടിയും സ്വീകരിച്ചില്ലെന്നാണ് എല്‍ഡിഎഫ് ആരോപണം. എന്നാല്‍ ഇതിനു വേണ്ടി നടത്തിയ ഭരണപരമായ നടപടികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിദ്ധീകരിച്ചു.
2023 നവംബറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് മാണി സി കാപ്പന്‍ എംഎല്‍എ സമര്‍പ്പിച്ച കത്തില്‍ പാലം തകര്‍ച്ചയിലാണെന്നും അടിയന്തിരമായി റിപ്പയര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
പത്താംതീയതി, വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്ത് നല്കിയ നിവേദനത്തില്‍ 16ന് തന്നെ എംഎല്‍എ മന്ത്രിയ്ക്ക് കത്ത് നല്കി. 2024 ആദ്യ മാസങ്ങളില്‍ ബ്രിഡ്ജസ് വിബാഗം ചീഫ് എന്‍ജീനയറുടെയും നിരത്തുവിഭാഗം ചീഫ് എന്‍ജീനിയറുടെയും കത്തുകള്‍ കൂടി പരിഗണിച്ച് മാര്‍ച്ചില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്കി.
അപ്രോച്ച് റോഡ് സംരക്ഷണഭിത്തി പുനര്‍ നിര്‍മാണത്തിനായി 34 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ഏപ്രിലില്‍ നിര്‍മാണത്തിന്റെ ഭാഗമായുള്ള ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ നടത്തിയതായി കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി ജോലികള്‍ ആരംഭിച്ചപ്പോള്‍ വികസനപ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റ് നേടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments