Latest News
Loading...

ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു



പാതിവില തട്ടിപ്പ്. ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ , തിടനാട് ടൗണിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും
 നടത്തി. തട്ടിപ്പ് നടത്തിയവരിൽ നിന്നും പണം കൈപ്പറ്റിയ മുഴുവൻ രാഷ്ട്രീയനേതാക്കളെയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. 


പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരയ്ക്ക പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് Dr. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീ ജോയി ആനി ത്തോട്ടം വൈസ് പ്രസിഡണ്ട് റോയ് വെള്ളരിങ്ങാട്ട് നിയോജകമണ്ഡലം സെക്രട്ടറി ജിമ്മിച്ചൻ തകിടിയൽ, 


ജോയിൻറ് സെക്രട്ടറി ജോസുകുഞ്ഞ് കാരക്കാട്, തിടനാട് മണ്ഡലം പ്രസിഡന്റ് ജോണി തോമസ് തകിടിയൽ,സെക്രട്ടറി റോബിൻ ഈറ്റത്തോട്ട്, എന്നിവർ പ്രസംഗിച്ചു. ബിജു മു കളേൽ, സോജൻ ആലക്ക പള്ളി, ടോമിച്ചൻ തകിടിയൽ, പി ജെ തോമസ് പ്ലാത്തോട്ടം, റോസമ്മ വാര്യയാനിക്കാട് എന്നിവർ നേതൃത്വം നൽകി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments