Latest News
Loading...

പരിശീലന പരിപാടി സംഘടിപ്പിച്ചു



ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ നടത്തുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുടെ (അശ്വമേധം 6.0) ഭാഗമായി ആരോഗ്യപ്രവർത്തവർക്കും ആശാ പ്രവർത്തകർക്കുമുള്ള പരിശീലന പരിപാടി ബഹുമാനപ്പെട്ട ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ജോർജ് ഉദ്ഘാടനം ചെയ്തു.

 


ഉള്ളനാട് ആരോഗ്യ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ മനോജ് ജി പരിശീലത്തിന് നേതൃത്വം നൽകി. പരിശീലന പരിപാടിയിൽ ഉള്ളനാട് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ബിജു ജോൺ, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിമൽ കുമാർ, 


ഉള്ളനാട് ആരോഗ്യ ബ്ലോക്ക് പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ശ്രീമതി. വനജ എന്നിവർ സംസാരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഫീൽഡ്‌തല ആരോഗ്യപ്രവർത്തകരും ആശ പ്രവർത്തകരും പരിശീലനത്തിൽ പങ്കാളികളായി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments