Latest News
Loading...

ഗാന്ധിസ്തൂപത്തില്‍ പലരുടെയും പേരില്ല. പ്രതിഷേധവുമായി ജനങ്ങളും മെംബര്‍മാരും



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഗാന്ധിപ്രതിമ വിവാദത്തിലേയ്ക്ക്. പ്രതിമയുടെ ചുറ്റമുള്ള ഭിത്തിയിൽ സ്ഥാപിച്ച ഫലകത്തിൽ പഞ്ചായത്തിലെ സ്വാതന്ത്യസമര സേനാനികളുടെ പേര് ഉൾപ്പെടു ത്തിയതിലെ വേർതിരിവാണ് ആക്ഷേപത്തിനിടയാക്കുന്നത്. അറസ്റ്റ് വരിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തവ രുടെ പേര് ഒഴിവാക്കിയെന്നാണ് ആരോപണം.




തെള്ളിയിൽ ഗ്രൗണ്ട് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത്  ഇന്നത്തെ ബസ് സ്റ്റാൻഡിലാണ് ഗാന്ധിപ്രതിമ സ്ഥാപിക്കുന്നത് മീനച്ചിൽ താലൂക്കിലെ തന്നെ പ്രമുഖ സ്വാതന്ത്യസമര സേനാനിയായ സി ജോൺ തോട്ടക്കരയെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നാണ് ആ ക്ഷേപം. പാലായിൽ നടന്ന പ്രതിഷേധസമരത്തിൽ പങ്കെടുത്ത ജോൺ തോട്ടക്കര ജയിൽവാസം അനുഭവിക്കുകയും ഇദ്ദേഹത്തിന്റെ വ്യാപാരലൈസൻസ് റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് ഖേദകരമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബം പറഞ്ഞു.




കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരമാണ് ബസ് സ്റ്റാൻഡിൽ ഗാന്ധിപ്രതിമ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. ഇതിനായുള്ള പീഠം നിർമാണം പൂർത്തിയായി. സ്വാതന്ത്യസമരസേനാനികളുടെ ലിസ്‌റ്റ് പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിച്ചപ്പോൾ വിട്ടുപോയ ചില പേരുകൾ കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അത് പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും ചില രാഷ്ട്രീയ പരിഗണനകൾ കൂടി പേര് ഒഴിവാക്കിയതിന് പിന്നിലുണ്ടെന്ന് കരുതുന്നതായി ടൗൺ വാർഡ് മെമ്പർ റോജി തോമസ് ആരോപിച്ചു


വെള്ളിയാഴ്‌ച നടന്ന ഗ്രാമസഭയിൽ വിഷയം വലിയ ഒച്ചപ്പാടിന് ഇടയാക്കി. സി ജോണിൻറെയും സിറിയക്ക് ആരംപുളിക്കൽ, വർക്കി തടവനാൽ എന്നിവരുടെ  പേരുകൾ കൂ ടിയും ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ മിനിറ്റ്സിൽ രേഖപ്പെടുത്തി. സമരസേനാനികളുടെ പേര് പൂർണമായും ഉൾപ്പെടുത്ത ണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സെക്രട്ടറിയ്ക്ക് പരാതിയും നല്‌കി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments