സഹകരണ പ്രസ്ഥാനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് കാരണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങളാണെന്നും അതിനെതിരെ ശക്തമായ നിലപാടുകൾ പാർലമെന്റിൽ ഉന്നയിക്കുന്നതാണെന്ന് ഫ്രാൻസിസ് ജോർജ് എം പി പ്രസ്താവിച്ചു. തലപ്പലം സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് നടന്ന മെഗാ ഡെപ്പോസിറ്റ് മീറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ ബാങ്ക് പ്രാഥമിക സഹകരണ ബാങ്കുകൾക്ക് നൽകുന്ന എക്സലൻസ് അവാർഡ് തുടർച്ചയായി രണ്ടാം തവണ ലഭിച്ചതിനും കഴിഞ്ഞ 30 വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും മറ്റു സഹകരണ ബാങ്കുകൾക്ക് മാതൃകയായി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മികവു തെളിയിക്കുകയും ചെയ്ത തലപ്പലം സർവ്വീസ് സഹകരണ ബാങ്കിനെ അദ്ദേഹം പ്രശംസിക്കുകയുണ്ടായി.
ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് ഈരൂരിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് അഡ്വ. സജി ജോസഫ് സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്പള്ളിൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എത്സമ്മ തോമസ്, ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ഡിജു സെബാസ്റ്റ്യൻ, സെക്രട്ടറി അനിൽകുമാർ പി പി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത യോഗത്തിൽ 250 ഓളം സഹകാരികൾ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments