പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയ്ക്ക് സമീപം സ്ഫോടക വസ്‌തുക്കൾ ഒളിപ്പിച്ച നിലയിൽ ക ണ്ടെത്തി. വെള്ളാപ്പാറ പെരിങ്ങുളം റോഡിലെ കൈത്തോടിന് സമീപം പാറയ്ക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് പാറ പൊട്ടിക്കുന്നതിനുള്ള കേപ്പ്, പശ, ഇലക്ട്രിക് വയർ എന്നിവടയക്കം കണ്ടെത്തിയത്.
സമീപത്തെ പുരയിടത്തിൽ എത്തിയ സ്ത്രീകളാണ് ഇവ ആദ്യം കണ്ടത്. പുരയിടത്തിൽ ഇട്ട ചക്ക താഴേയ്ക്ക് ഉ രുണ്ടുപോയത് എടുക്കാനെത്തിയപ്പോഴാണ് പാറയ്ക്കടിയിൽ പെട്ടിയും മറ്റും കണ്ടത്. ഇവർ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഡിറ്റണേറ്ററുകൾ തിരിയിൽ ഘടിപ്പിച്ച നിലയിലായിരുന്നു.
ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് സ്ഥലത്തെത്തി. പഞ്ചായത്തംഗം സജിയും സ്ഥലത്തെത്തി. തോടിനോട് ചേർന്നുള്ള പാറയ്ക്കടിയിലാണ് ഇവ കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments