Latest News
Loading...

പെട്രോൾ പമ്പുകൾ തിങ്കളാഴ്ച ആറു മണിക്കൂർ അടച്ചിടും



സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച ആറു മണിക്കൂർ അടച്ചിടും. എലത്തൂരിലെ എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സിൻ്റേതാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും പെട്രോളിയം ഡീലേഴ്സ് തീരുമാനിച്ചു.



തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 മണിവരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക. പ്രതിഷേധത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് വൈകുന്നേരം നാലു മുതൽ ആറു മണിവരെ അടച്ചിട്ടു. പെട്രോളിയം ഡീലേഴ്സിൻ്റെ അടിയന്തര ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments