Latest News
Loading...

പാതാമ്പുഴയിൽ നിന്ന് റിപ്പബ്ളിക് ദിന ചടങ്ങിന് ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം




പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പാതാമ്പുഴ 46 -ാം നമ്പർ അങ്കണവാടി വർക്കർ മിനിമോൾ ഒ.സിക്ക് 26 ന് ന്യൂഡൽഹി റിപ്പബ്ലിക് ദിന ചടങ്ങിന് പങ്കെടുക്കുവാൻ ദമ്പതികൾക്ക് ഔദ്യോഗിക ക്ഷണം. ഒപ്പം ഭർത്താവിനും. വനിതാ ശിശു വികസന വകുപ്പ് വഴിയാണ് ഇവർക്ക് റിപ്ലബ്ലിക് ദിനാഘോഷ പരേഡിന് സാക്ഷ്യം വഹിക്കുവാൻ കേന്ദ്രസർക്കാരിൻ്റെ ക്ഷണം ലഭിച്ചത്. ഈരാറ്റുപേട്ട ഐ. സി.ഡി.എസിന് കീഴിൽ 2022-23 വർഷത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് മിനിമോൾക്ക് ലഭിച്ചിരുന്നു.





പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 40-ാം നമ്പർ ബുത്ത് ബി.എൽ.ഒയും, പഞ്ചായത്ത് തല കില ആർ.പി യും, കഴിഞ്ഞ 20 വർഷമായി പഞ്ചായത്ത് തല ലീഡറായി പ്രവർത്തിച്ചു വരികയാണ്. ജനുവരി 26 ന് ഡൽഹിക്ക് ഭർത്താവ് പാതാമ്പുഴ വടക്കേൽ ജോണിയ്ക്ക് ഒപ്പം പങ്കെടുക്കുവനാണ് കേന്ദ്ര സർക്കാറിൻ്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.





എന്തയാർ ഓലിക്കൽ ഒ.ഇ ചാക്കോയുടേയും ശോശാമ്മ ചാക്കോയുടേയും മകളാണ്. സംസ്ഥാന തലത്തിൽ അഞ്ച് അങ്കണവാടി വർക്കർക്കും ഒരു സി.ഡി.പി.ഒ യ്ക്കും പങ്കെടുക്കുവാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. കോട്ടയം ജില്ല കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലയിലുള്ള വരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അബുദാബിയിൽ എൻജിനിയർമാരായ ജയ്മോൻ തോമസ്, ജിതിൻ തോമസ് എന്നിവരാണ് മക്കളും ആൻമരിയ, ഡൽനയും മരുമക്കളുമാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments