പ്ലാശനാൽ: രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വേറിട്ട രുചികളുമായി പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ ഫ്ളേവർ ഫീയസ്റ്റാ 2025 ഭക്ഷ്യമേള നടത്തി.
ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങൾ മുതൽ രുചി ലോകത്തെ പുത്തൻ തരംഗമായ വൈവിധ്യമാർന്ന വിഭവങ്ങളും കൊണ്ട് ഭക്ഷ്യമേള ശ്രദ്ധേയമായി. തലപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആനന്ദ് ജോസഫ് മേള ഉദ്ഘാടനം ചെയ്തു.
സുരക്ഷിതമായതും ആരോഗ്യ പൂർണവുമായ നാടൻ വിഭവങ്ങളിലേക്ക് പുതുതലമുറ മടങ്ങി പോകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ അസിറ്റൻറ് മാനേജർ റവ. ഫാ.ആൻറണി കൊല്ലിയിൽ, പ്രിൻസിപ്പൽ ജോബിച്ചൻ ജോസഫ്, ഹെഡ്മാസ്റ്റർ ജയിംസ്കുട്ടി കുര്യൻ, വാർഡ് മെമ്പർ അനുപമ വിശ്വനാഥ്, അദ്ധ്യാപകരായ സി.ഡെൻസി പോൾ, സച്ചിൽ ഫിലിപ്പ്, സിബി ജോസഫ്, പി.ടി.എ. പ്രസിഡൻ്റ് പ്രകാശ് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഭക്ഷ്യമേളയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഉച്ചഭക്ഷണമായി ബിരിയാണി നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments