Latest News
Loading...

DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റി മാർച്ചും ധർണയും നടത്തി



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ സ്തൂപത്തിൽ  എഴുതിയിരിക്കുന്ന  സ്വാതന്ത്ര്യസമര സേനാനികളുടെ  പേരുകളിൽ  ഒഴിവാക്കിയത്തിനെതിരെ  DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക്   മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.


മേഖല സെക്രട്ടറി  എം.പി പ്രമോദ് അധ്യക്ഷ വഹിച്ചു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ അക്ഷയ് ഹരി, ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഏരിയ കമ്മിറ്റി അംഗം കെ ശശീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.എ മോഹനൻ, മേഖലാ പ്രസിഡൻ്റ് സുബിൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, ബീന മധുമോൻ, മേഖലാ ട്രഷറർ ജിബിൻ ജോർജ് എന്നിവർ സംസാരിച്ചു.


ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പായി നൽകിയ പരാതിയിലെ ആവശ്യങ്ങൾ


1. മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉടനടി സ്ഥാപിക്കുക.

2. സ്തൂപത്തിൻ്റെ മുൻ വശത്തുതന്നെ സ്വാതന്ത സമരസേനാനികളുടെ പേര് രേഖപ്പെടുത്തുക.

3. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തുമായി ബന്‌ധപ്പെട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത എല്ലാ സമരസേനാനികളുടെയും പേരു ഉർപ്പെടുത്തുക.

4. ആരുടെയൊക്കെ പേരുകൾ ഉൾപ്പെടുത്തണം എന്ന് ആലോചിച്ചു തീരുമാനിക്കുന്നതിനായി സർവ്വകക്ഷി യോഗം നടത്തുക.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments