Latest News
Loading...

സിബിഐ അന്വേഷണം കോടതി തള്ളി



ADM നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണത്തില്‍ സംശയമുള്ളതായും കുടുംബത്തിന്റെ സാന്നിധ്യമില്ലാതെ ഇന്‍ക്വസ്റ്റ് നടപടി സ്വീകരിച്ചതും അടക്കം ചൂണ്ടിക്കാട്ടി ചില സംശയങ്ങള്‍ കുടുംബം മുന്നോട്ട് വച്ചിരുന്നു. 



അന്വേഷണം വഴിതെറ്റിക്കാന്‍ സാധ്യതയെന്ന ആക്ഷേപത്തില്‍ തെളിവ് വേണമെന്ന് കോടതി പറഞ്ഞു. പ്രത്യേക അന്വേഷണസംഘം കുടുംബത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ തൃപ്തിയില്ലാതെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 



അപ്പീല്‍ അടക്കമുള്ള തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി. അന്വേഷണം തൃപ്തികരമല്ലെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments