ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. ഇക്കാര്യം അദ്ദേഹം സിലക്ടര്‍മാരെ അറിയിച്ചു. പകരം, ജസ്പ്രീത് ബുമ്രയാകും മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. പരമ്പരയില്‍ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്.
രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റില്‍ നേരിയ വ്യത്യാസത്തിനാണ് ഫോളോഓണും തോല്‍വിയും ഒഴിവാക്കിയത്. ജയം അനിവാര്യമായ ഘടത്തിലാണ് നായകന്റെ തീരുമാനം. ആദ്യ ടെസ്റ്റില്‍ രോഹിത് കളിച്ചിരുന്നില്ല. നിലവില്‍ ഇന്ത്യ 2-1ന് പരമ്പരയില്‍ പിന്നിലാണ്.
സമീപകാലത്ത് 20-20- ലോകകപ്പ് നേടിത്തന്ന നായകന്‍ നിലവില്‍ വലിയ പരാജമായി മാറുകയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പദവി നഷ്ടമാകുമെന്ന നിലയും നിലവിലുണ്ട്. പരിശീലന സെഷനിലെ അഭാവത്തിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നത്. രോഹിതിന്‍രെ ടെസ്റ്റ് കരിയറിന്റെ അവസാനമെന്ന വിവരം പുറത്തുവരുന്നുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments