Latest News
Loading...

ദ്വിദിന ദേശീയ സെമിനാറിന് ആരംഭമായി



പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 30, 31 തീയതികളിൽ  നടത്തപ്പെടുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.  മാനവികശാസ്ത്രത്തിൻ്റെ സംഗമ പഥങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാർ    ഐ സി എസ് എസ് ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസേർച്ച്) സ്പോൺസർ ചെയ്യുന്നു.  സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനം ഇന്നലെ രാവിലെ 9:30 ന്  കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെട്ടു. ഇംഗ്ലീഷ് വിഭാഗം അദ്ധ്യക്ഷ ഡോ സോണിയാ സെബാസ്റ്റ്യൻ ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. കോളേജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ആക്ടിങ്ങ് വൈസ് ചാൻസിലറും എമെരിറ്റസ് പ്രൊഫസറുമായ ജോസഫ് ദൊരൈ രാജ് ഉദ്ഘാടനം ചെയ്തു.

 


സെമിനാർ കൺവീനർ മിസ് ശ്രുതി കാതറിൻ തോമസ് കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ സി. മഞ്‌ജു എലിസബത്ത് കുരുവിള , ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ സന്നിഹിതരായിരുന്നു. 


തുടർന്ന് വിവിധ മാനവിക വിഷയങ്ങളെ അധികരിച്ച് പ്രൊഫ ജോസഫ് ദൊരൈ രാജ്, ഡോ. മേരി മാഗ്ദലിൻ എബ്രഹാം ( മുൻ അസോസിയറ്റ് പ്രൊഫസർ,ഫാത്തിമ കോളേജ് മധുരൈ, ഫുൾബ്രൈറ്റ് സ്കോളർ) , ഡോ രാജേഷ് വി നായർ (സ്കൂൾ ഓഫ് ലെറ്റേഴ്സ്, എം ജി യൂണിവേഴ്സിറ്റി, കോട്ടയം) തുടങ്ങിയ വിദഗ്ധർ ക്ലാസുകൾ നയിച്ചു. വിവിധ കോളേജുകളിലെ അദ്ധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments