ചിത്രകാരനും, പാലായിൽ പ്രശസ്‌തമായി നടന്നിരുന്ന കൈരളി ഫൈൻ ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാരഥിയും പ്രിൻസിപ്പലുമായിരുന്ന എം.കെ. പ്രഭയുടെ സ്മരണയ്ക്കായി, കൈരളിയുടെ പൂർവ്വവിദ്യാർഥികളും അദ്ദേഹത്തിൻ്റെ കുടുംബാം ഗങ്ങളും ചേർന്നു നടത്തുന്ന ഒന്നാമത് പ്രഭാകൈരളി' അഖിലകേരള ചിത്രരചനാ മത്സരം ഡിസം. 21ന് രാവിലെ 10 മുതൽ പാലാ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കവി, നാടകകൃത്ത്, കഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ കലാസാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു എം.കെ. പ്രഭ.
നഴ്‌സറി മുതൽ ഹൈസ്‌കൂൾ വരെ നാലു വിഭാഗങ്ങളിലാണ് മത്സരം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് ക്യാഷും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. നഗരസഭാദ്ധ്യക്ഷൻ ഷാജു വി. തുരുത്തേൽ മത്സരം ഉദ്ഘാടനം ചെയ്യും. സെൻ്റ് തോമസ് കോളേജ് റിട്ട. അധ്യാപകൻ ഡോ. സാബു ഡി. മാത്യു അനുസ്‌മരണ പ്രഭാഷണം നടത്തും.
മുനി. കൗൺസിലർമാരായ വി.സി. പ്രിൻസ്, മായ പ്രദീപ്, ഗവ. ആശുപത്രി റിട്ട. സൂപ്രണ്ട് ഡോ. കെ.എൻ. രാഘവൻ, ചാക്കോ സി. പൊരിയത്ത്, രവി പാലാ, രഘുനാഥൻ, ആതിര പ്രഭ എന്നിവർ സംസാരിക്കും. എം.കെ. പ്രഭയുടെ ഭാര്യ ഇന്ദിര പ്രഭ സമ്മാനങ്ങൾ വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സിബി തോട്ടക്കര, കെ.എൻ. രഘുനാഥൻ, ടി.എൻ. രാജൻ, കെ.പി. ഷാജി, കെ.വി. ജോർജ്, സജി പാമ്പാറ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments