Latest News
Loading...

ശാലോം DCMR സ്പെഷ്യൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു



കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി യുടെ ' മനോ ന്യായ് ' പദ്ധതിയുടെ ഭാഗമായി പുലിയന്നൂർ ശാലോം സ്പെഷ്യൽ സ്കൂളിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി യുടെ നേതൃത്വത്തിൽ ഹോമിയോ  മെഡിക്കൽ ക്യാമ്പും ക്രിസ്തുമസ്   ആഘോഷവും സംഘടിപ്പിച്ചു.പാലാ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  പരിപാടിയിൽ ,സിസ്റ്റർ ഷാലെറ്റ് അധ്യക്ഷത വഹിച്ചു

  


ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയ്യൂബ്ഖാൻ ഉദ്ഖാടന കർമ്മം നിർവഹിക്കുകയും കുട്ടികൾക്കു കേക്കും സമ്മാനങ്ങളും നൽകുകയും ചെയ്‌തു. ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി.




കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഡോ.അശ്വതി .ബി.നായർ നയിച്ചു. ശ്രീമതി.സുധ ഷാജി,ശ്രീമതി.ബിന്ദു എം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments