സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ ദലിത് - ആദിവാസി ബോർഡിൻ്റെ നേതൃത്വത്തിൽ ദലിത് - ആദിവാസി മേഖലാപ്രതിനിധിസമ്മേളനം മേലുകാവ് മറ്റം എച്ച്. ആർ. ഡി.റ്റി സെൻ്ററിൽ നടന്നു. ഗോത്രവർഗ്ഗ വിഭാഗങ്ങളും ദളിത് ക്രൈസ്തവരും നേരിടുന്ന സംവരണ പ്രശ്നങ്ങളും സാമൂഹിക അനീതിയും ഭരണഘടനാടിസ്ഥാനത്തിൽ പരിഹരിക്കണമെന്നും ജനസംഖ്യാടിസ്ഥാനത്തിൽ ജാതിസംവരണം നിലനിർത്തണമെന്നും ക്രീമിലെയറും ഉപസംവരണവും നടപ്പിലാക്കരുതെന്നും ആവശ്യപ്പെടുന്ന പ്രമേയം യോഗം അംഗീകരിച്ചു.
മല അരയ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിശ്രീ. സി.ഐ. ജോൺസൺ, കൗൺസിൽ ഓഫ് ദലിത് ക്രിസ്റ്റ്യൻ സ് മധ്യമേഖലാ കൺവീനർ പാസ്റ്റർ ഷാജി പീറ്റർ എന്നിവർ ക്ലാസുകൾ നയിച്ചു. ശ്രീ. വി.എസ്.ജോൺസൺ, മല അരയ സംരക്ഷണ സമിതി, സംസ്ഥാന പ്രസിഡൻ്റ്, ശ്രീ. അലക്സ് പീറ്റർ, ശ്രീ.വി.എം വിൻസൻ്റ് , ശ്രീ. ജേക്കബ് മാത്യു,
.
റവ.രാജേഷ് പത്രൊസ്, റവ.റോയ് പി.തോമസ് റവ.ബിനോയ് മാത്യം, റവ. ജോൺസൺ വി. ജോൺ, മേലുകാവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ അലക്സ് റ്റി ജോസഫ്, ഷീബാ മോൾ ജോസഫ്, ഷൈനി ബേബിഎന്നിവർ നേതൃത്വം നല്കി. മഹായിടവക വൈദിക സെക്രട്ടറി റവ.റ്റി.ജെ.ബിജോയ് സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു. മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി സമ്മേളനം ഉത്ഘാടനം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments