Latest News
Loading...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്. ഈരാറ്റുപേട്ടയില്‍ 88.16 % പോളിങ്




ഉപതെരഞ്ഞെടുപ്പ് നടന്ന ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാര്‍ഡായ കുഴിവേലിയില്‍ 88.16 ശതമാനവും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ (ഐ.ടി.ഐ.) 62.48 ശതമാനവും പോളിങ്. കുഴിവേലിയില്‍ 777 വോട്ടര്‍മാരില്‍ 685 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 351 പുരുഷന്മാരും 334 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. 




ഈരാറ്റുപേട്ടയില്‍ യുഡിഎഫ് മെംബറായിരുന്ന അല്‍സന്ന പരിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അന്‍സന്നയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രാജി. 59 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഐഎന്‍എല്ലിലെ ഷൈല റഫീഖ് രണ്ടാം സ്ഥാനത്തായത്. മല്‍സരരംഗത്തുണ്ടായിരുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥി തസ്‌നിം അനസ് ഇത്തവണയും മല്‍സരിക്കുന്നുണ്ട്. 



അതിരമ്പുഴയില്‍ 1511 വോട്ടര്‍മാരില്‍ 944 പേര്‍ വോട്ട് ചെയ്തു. 476 പുരുഷന്മാരും 468 സ്ത്രീകളും സമ്മതിദാനാവകാശം വിനിയോഗിച്ചു.
ബുധനാഴ്ച (ഡിസംബര്‍ 11) രാവിലെ 10നാണ് വോട്ടെണ്ണല്‍. ഈരാറ്റുപേട്ട നഗരസഭ ഹാളിലും അതിരമ്പുഴ പഞ്ചായത്ത് ഹാളിലുമാണ് വോട്ടെണ്ണല്‍ നടക്കുക. 



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments