പ്രായാധിക്യത്തിനിടയിലും മണ്ണിനോട് പടവെട്ടി ഏത്തവാഴ കൃഷിയ്ക്കിറങ്ങിയ കര്‍ഷകന് ലഭിച്ചത് രണ്ട് കുലകള്‍ മാത്രം. വേരുചീയല്‍ പോലെയുള്ള രോഗമാണ് വാഴകൃഷി പൂര്‍ണമായും നശിപ്പിച്ചത്. വിഷരഹിത കൃഷിയ്ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ കൃഷിഭവനില്‍ നിന്നുള്ള പ്രതികരണവും വേദയുണ്ടാക്കിയതായി കര്‍ഷകനായ വര്‍ഗീസ് പറഞ്ഞു. ഏകദേശം 1 ലക്ഷം രൂപയുടെ മുകളിൽ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത് ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കർഷക സംഘം കടനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു
കടനാട് പഞ്ചായത്തിലെ മാനത്തൂരില്‍ അമ്പലത്തിങ്കല്‍ വര്‍ഗ്ഗീസിനാണ് കൃഷി തിരിച്ചടിയായി മാറിയത്. പാട്ടത്തിപ്പറമ്പ് ഭാഗത്ത് വീടിനോട് ചേര്‍ന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് 100ഓളം സ്വര്‍ണമുഖി ഇനം ഏത്തവാഴയാണ് കൃഷി ചെയ്തത്. 76 വയസിലെത്തിയ വര്‍ഗീസ് ഈ പ്രായത്തിലും വെറുതെയിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കൃഷിയ്ക്കിറങ്ങുന്നത്. ഒരു വര്‍ഷത്തോളം പിന്നിട്ട് കുലച്ച വാഴകളെല്ലാം ചുവടെ മറിഞ്ഞ് വീണതോടെയാണ് രോഗബാധ തിരിച്ചറിഞ്ഞത്.
വിഷത്തില്‍ മുക്കിയ വാഴക്കുലകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുമ്പോള്‍ വിഷരഹിതമായ കുലകള്‍ ലക്ഷ്യംവച്ച് വിഷപ്രയോഗം നടത്താതെയായിരുന്നു കൃഷി. നടുവിനും കാലുകള്‍ക്കും വയ്യാത്ത പ്രായത്തിലും കഷ്ടപ്പെട്ട് വളര്‍ത്തിയ വാഴകളാണ് വീണ് നശിച്ചത്. കൊല്ലപ്പള്ളിയിലുള്ള കൃഷിഭവനിലെത്തി പ്രശ്‌നം അവതരിപ്പിച്ചെങ്കിലും ഇനി മരുന്നൊന്നും ഇല്ലെന്നും ഇനി ഇങ്ങോട്ട് വരേണ്ടെന്നും പറഞ്ഞതായി വര്‍ഗീസ് പറയുന്നു.
കുടക്കച്ചിറയില്‍ മറ്റൊരു സ്ഥലം പാട്ടതതിനെടുത്ത് ആരംഭിച്ച കൃഷിയിലും സമാനമായ ദുരിതമാണ് നേരിട്ടത്. ഇവിടെ 300ന് അടുത്ത് വാഴകള്‍ മറിഞ്ഞുവീണു.
400-ഓളം വാഴകള്‍ നട്ടിട്ട് കറിയ്ക്ക് പാകമായ രൂപത്തില്‍ കിട്ടിയത് 2 കുലയാണെന്ന് വര്‍ഗീസ് പറഞ്ഞു. മറിഞ്ഞു വീണ വാഴകള്‍ക്ക് വേരുകള്‍ അഴുകി ഇല്ലാതായ രൂപത്തിലായിരുന്നു. വേരുചീയലാണ് രോഗമെന്നാണ് നിഗമനം.
ഭാര്യക്കൊപ്പം താമസിക്കുന്ന വര്‍ഗീസിന് കൃഷിയാണ് നേരംപോക്കും വരുമാനവും. ആയകാലത്ത് ലോഡിംഗ് വര്‍ക്ക് ചെയ്തിരുന്ന വര്‍ഗീസ് പ്രായമായതോടെ മണ്ണില്‍ പലതവണ 100 മേനി വിളവ് കൊയ്തിട്ടുണ്ട്. പണിതീരാത്ത പുതിയ വീട്ടിലാണിപ്പോള്‍ താമസം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments