ഗംഭീരമായ ശിശുദിനാഘോഷ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്കായി ഒരുക്കിയത്. വെള്ള വസ്ത്രം ധരിച്ചാണ് എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. ചാച്ചാജി മത്സരത്തിൽ പങ്കെടുക്കാൻ ധാരാളം കുട്ടികൾ, കുട്ടിച്ചാച്ചാജിമാരായി വേഷമിട്ടാണ് എത്തിയത്. അരുവിത്തുറ സെന്റ് മേരീസ് നേഴ്സറി സ്കൂളിലെ കുരുന്നു കൾ അതിഥികളായി എത്തിയിരുന്നു.
കുട്ടികളുടെ കലാവിരുന്ന് ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി. എല്ലാവർക്കും വേണ്ടുവോളം പായസം നല്കി ആഘോഷങ്ങൾ കൂടുതൽ മധുരതരമാക്കി. നേഴ്സറി സ്കൂളിലെ കുട്ടികൾക്ക് ഗ്രീറ്റിംഗ് കാർഡും സമ്മാനങ്ങളും നല്കിയാണ് യാത്രയാക്കിയത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments