Latest News
Loading...

ലഹരിവിരുദ്ധ സന്ദേശ മുന്നേറ്റം നടത്തി പാലാ രൂപത



സംസ്ഥാനത്തെ ഏറ്റവും മികച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ സംവിധാനമായ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ പാലാ രൂപതാ ഘടകത്തിന്റെ ലഹരിവിരുദ്ധ സന്ദേശ മുന്നേറ്റ പരിപാടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തുടക്കം കുറിച്ചു. 

'നൂറുപേര്‍ക്ക് ഒരു മണിക്കൂര്‍' അടിസ്ഥാനത്തില്‍ ലഹരിവിരുദ്ധ ചിന്ത മുഴുവന്‍ വിദ്യാര്‍ത്ഥികളിലേക്കും ആഴത്തില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് രൂപതാ ഘടകം ചെയ്തുവരുന്നത്.

സെന്റ് മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്, സെന്റ് എമ്മാനുവേല്‍സ് എച്ച്.എസ്.എസ്. കോതനല്ലൂര്‍, സെന്റ് ജോണ്‍ നെപുംസ്യാന്‍സ് കൊഴുവനാല്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്. തീക്കോയി, സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്.എസ്. രാമപുരം, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ, സെന്റ് തോമസ് എച്ച്.എസ്.എസ്. തുടങ്ങനാട് എന്നിവിടങ്ങളില്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവര്‍ കാല്‍നൂറ്റാണ്ട് കാലത്തെ പരിചയസമ്പത്തുമായി ക്ലാസുകള്‍ നയിച്ചുവരുന്നു. 




റിട്ട. അസി. പോലീസ് കമ്മീഷണറും ടീമംഗവുമായ ആന്റണി മാത്യു, സെക്രട്ടറി ജോസ് കവിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.
രൂപതയിലെ പി.റ്റി.എ. പ്രസിഡന്റുമാരുടെ കൂട്ടായ്മയും അധ്യാപകരും സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവുമാണ് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നല്കിവരുന്നതെന്ന് ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റ് കേന്ദ്രങ്ങള്‍ക്കും റിസോഴ്‌സ് ടീമിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: 9446084464, 8921095159. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments