Latest News
Loading...

അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു.



സിപിഐയുടെയും എഐറ്റിയുസിയുടെയും ജില്ലയിലെ പ്രമുഖ നേതാക്കളായിരുന്ന പി എ രാമകൃഷ്ണന്റെയും എന്‍ കരുണകാരന്റെയും പത്തൊന്‍പതാം ചരമ വാര്‍ഷിക അനുസ്മരണയോഗം നടന്നു. പാലാ  കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം  ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. 

അഡ്വ തോമസ് വി.റ്റി യോഗ്തതില്‍ അധ്യക്ഷനായിരുന്നു. സിപിഐ ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു, ജില്ല എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ബാബു കെ ജോര്‍ജ്, മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍,  എംജി ശേഖരന്‍, പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ് , എം.റ്റി  സജി, അഡ്വ പി.ആര്‍  തങ്കച്ചന്‍ , അഡ്വ പി.എസ് സുനില്‍, ബിജു റ്റി.ബി, പയസ് രാമപുരം, പി.എസ്  ബാബു , സിബി ജോസഫ് , മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ചിറ്റയം ഗോപകുമാര്‍ഏറ്റുവാങ്ങി.







 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments