ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഒറ്റയീട്ടിയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഏലപ്പാറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇഞ്ചപ്പാറയ്ക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. കോട്ടയം മെഡിക്കൽ കോളേജിൽ പോയി തിരികെ പോകും വഴിയാണ് അപകടം.
നിയന്ത്രണം വിട്ട് കാർ റോഡരികിലെ തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. പ്രദേശവാസികൾ എത്തിയാണ് വാഹനം ഉയർത്തിയത്. പരിക്കേറ്റ യാത്രക്കാരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന ആളുടെ കൈയ്ക്കും ഭാര്യയുടെ തലയ്ക്കും പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതുവഴിയെത്തിയ തീക്കോയി ഗ്രാമപഞ്ചായത്ത് അംഗം രതീഷിന്റെ വാഹനത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments