ബി.ജെ.പി യുടെ പാലായിലെ ആദ്യ കാല നേതാക്കളില്‍ ഒരാളായിരുന്ന ഭാരതദാസിന്റെ അനുസ്മരണയോഗം ചേര്‍ന്നു. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും, മീനച്ചില്‍ നദീതട ഹിന്ദു മഹാ സംഗമത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അന്തരിച്ച ഭാരതദാസ്, പാലാ കുരിശു പള്ളി കവലയിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന കമ്മറ്റിയംഗം ഏറ്റുമാനൂര്‍ രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു.
വി.എച്ച്.പി ക്ഷേത്രീയ സത്സംഗ പ്രമുഖ് വി മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി അധ്യക്ഷനായിരുന്നു. സിപിഐഎം ജില്ലാ സെകട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ്, എന്‍സിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ , കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് , ഡമോക്രാറ്റിക് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, സിപിഎം ഏരിയാ സെകട്ടറി പി.എം ജോസഫ് , ബിജുകുമാര്‍ , പി.കെ ഷാജകുമാര്‍, ഷോജി ഗോപി, പ്രൊഫ ബി വിജയകുമാര്‍ , എന്‍.കെ ശശികുമാര്‍ , ഡോ. ഹരികൃഷ്ണന്‍, ഡോ. ജെ പ്രമീളദേവി, അഡ്വ. ജി അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments